മുംബൈ: കഴിഞ്ഞ അഞ്ചുദിവസംകൊണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നഷ്ടമായത് ഒരു ലക്ഷം കോടി രൂപയുടെ വിപണി മൂല്യം.
കഴിഞ്ഞ ദിവസങ്ങളിലെ വില്പന സമ്മര്‍ദത്തില്‍ റിലയന്‍സിന്റെ ഓഹരി വിലയില്‍ 11 ശതമാനത്തോളം ഇടിവുണ്ടാവുമെന്ന് ബ്രോക്കിങ് ഹൗസുകള്‍ വിലയിരുത്തുകകൂടി ചെയ്തതോടെ ഓഹരിയെ കാര്യമായി ബാധിച്ചു. ഇതോടെ ജനുവരി 10നുശേഷം ഇതാദ്യമായി വിപണിമൂല്യത്തിന്റെ കാര്യത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് രാജ്യത്ത് ഒന്നാമതായി.
കഴിഞ്ഞ മൂന്നുദിവസമായി വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കുകയാണ്. ഈ ദിവസങ്ങളില്‍ 2500 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ കയ്യൊഴിഞ്ഞത്. അഞ്ച് വ്യാപാര ദിനങ്ങളിലായി 11 ശതമാനം നഷ്ടം റിലയന്‍സ് ഓഹരിക്കുണ്ടായപ്പോള്‍ സെന്‍സെക്സ് 3.9 ശതമാനം താഴ്ന്നു.
Leave a Comment