ചരിത്രത്തില്‍ ആദ്യമായി പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കുന്നു

തിരുവനന്തപുരം: 2019-20 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ജൂണ്‍ മൂന്നിന് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചതായി അധികൃതര്‍ അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് പ്ലസ് വണ്‍ ക്ലാസുകള്‍ അധ്യയന വര്‍ഷാരംഭത്തില്‍ തുടങ്ങുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ജൂണ്‍ അവസാന വാരത്തിലോ ജൂലൈ ആദ്യ വാരത്തിലോ ആയിരുന്നു പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങിയിരുന്നത്. മെയ് 10 മുതല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കും. മെയ് 20ന് ട്രയല്‍ അലോട്‌മെന്റും മെയ് 24ന് ആദ്യഘട്ട അലോട്ട്‌മെന്റും നടത്തും. ക്ലാസ് തുടങ്ങുന്ന ജൂണ്‍ മൂന്നിന് മുമ്പ് മറ്റ് അലോട്ട്‌മെന്റുകളും പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആവശ്യമെങ്കില്‍ കൂടുതല്‍ അലോട്ട്‌മെന്റുകള്‍ നടത്തും. പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതോ തികയാതെ വരുകയോ ചെയ്യുന്ന അവസ്ഥ ഇക്കുറി പരമാവധി കുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നടപടികളെല്ലാം പൂര്‍ത്തിയായെന്നും ആശയക്കുഴപ്പമില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ നാലിനായിരുന്നു ട്രയല്‍ അലോട്ട്‌മെന്റ്. ജൂണ്‍ 14ന് ആദ്യഘട്ട അലോട്ട്‌മെന്റും പൂര്‍ത്തിയാക്കി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നഷ്ടമുണ്ടാകുന്നത് തടയാനാണ് ജൂണ്‍ ആദ്യവാരം ക്ലാസ് ആരംഭിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ മതിയായ ക്ലാസുകള്‍ ലഭിക്കാത്തതിനാല്‍ പ്ലസ് ഓണപ്പരീക്ഷ ചടങ്ങ് മാത്രമായിരുന്നു. 98.11 ശതമാനമായിരുന്നു ഈ വര്‍ഷത്തെ വിജയ ശതമാനം.

pathram:
Related Post
Leave a Comment