ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കല്‍; ഭാര്യമാരും പ്രതികള്‍

കായംകുളം: ലൈംഗിക ബന്ധത്തിനായി ഭാര്യമാരെ പരസ്പരം പങ്കുവെച്ച സംഭവത്തില്‍ റിമാന്‍ഡിലായ നാല് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. കിരണ്‍ (35), സീതി (39), ഉമേഷ് (28), ബ്ലെസറിന്‍ (32) എന്നിവരെയാണ് വിശദമായ അന്വേഷണത്തിന് മൂന്നു ദിവസത്തേക്ക് പോലീസിന് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. ഇതില്‍ ഒരു യുവാവിന്റെ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തായത്.

ഇഷ്ടമില്ലാത്ത ആളിനോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാകാഞ്ഞപ്പോള്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുകയും ഉപദ്രവിക്കുകയും ചെയ്തതാണ് പരാതിക്ക് കാരണമായത്. പരാതിക്കാരിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റിലായ മറ്റുള്ളവരുടെ ഭാര്യമാരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എതിര്‍പ്പറിയിച്ചിട്ടും പങ്കുവെക്കലിന് തയ്യാറാകണമെന്ന് മറ്റ് യുവതികളും ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു മൊഴി.

യുവതികളെ പ്രതി ചേര്‍ത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇവര്‍ ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. സൗഹൃദ ആപ്പുകള്‍ വഴി കൂടുതല്‍ പേരെ സംഘം കെണിയില്‍ വീഴ്ത്തിയിട്ടുണ്ടോ എന്നറിയാനും പ്രതികളുമായി തെളിവെടുപ്പ് നടത്താനുമാണ് കസ്റ്റഡിയില്‍ വാങ്ങിയതെന്ന് സി.ഐ. പി.കെ.സാബു പറഞ്ഞു.

pathram:
Related Post
Leave a Comment