തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. ടി.എച്ച്.എല്‍.സി. ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരില്‍ 98.11 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.
പത്തനംതിട്ട റവന്യൂജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം(99.33), ഏറ്റവും കുറവ് വിജയശതമാനം വയനാട് റവന്യൂജില്ലയിലും(93.22). കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസജില്ല.
ഏറ്റവും കൂടുതല്‍ എപ്ലസ് ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മലപ്പുറം ജില്ലയാണ് ഒന്നാമത്. ആകെ 2493 വിദ്യാര്‍ഥികള്‍ക്ക് മലപ്പുറത്ത് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു. സംസ്ഥാനത്ത് 599 സര്‍ക്കാര്‍ സ്‌കൂളുകളും 713 എയ്ഡഡ് സ്‌കൂളുകളും 391 അണ്‍ എയ്ഡഡ് സ്‌കൂളുകളും നൂറുശതമാനം വിജയം കൈവരിച്ചു.
കേരളത്തിലും ലക്ഷദ്വീപിലും ഗള്‍ഫിലും 2939 സെന്ററുകളിലായി 434729 വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതി. മൂല്യനിര്‍ണയം 14 പ്രവൃത്തിദിവസം കൊണ്ട് പൂര്‍ത്തിയാക്കി. ഈ വര്‍ഷം ആര്‍ക്കും മോഡറേഷന്‍ നല്‍കിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല.
പി.ആര്‍.ഡി. ലൈവ് എന്ന മൊബൈല്‍ ആപ്പിലും keralapareekshabhavan.in, sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലമറിയാം. എസ്.എസ്.എല്‍.സി (എച്ച്.ഐ.), ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.) ഫലം sslchiexam.kerala.gov.in എന്ന സൈറ്റിലും ടി.എച്ച്.എസ്.എല്‍.സി ഫലം thslcexam.kerala.gov.in എന്ന സൈറ്റിലും ലഭിക്കും.
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. എന്നീ വെബ്‌സൈറ്റുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാം. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 29 വരെയാണ് സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷ നടന്നത്.
Leave a Comment