തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റില്‍ ക്രമക്കേട് നടന്നുവെന്ന് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. പൊലീസ് അസോസിയേഷന്‍ സ്വാധീനിച്ചെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ശബ്ദരേഖയില്‍ പരാമര്‍ശമുള്ളവരെക്കുറിച്ച് അന്വേഷണം വേണമെന്നും പറയുന്നു. ഇന്നലെയാണ് ഇന്റലിജന്‍സ് മേധാവി വിനോദ് കുമാര്‍ നാല് പേജുള്ള റിപ്പോര്‍ട്ട് ലോകനാഥ് ബെഹ്‌റക്ക് കൈമാറിയത്
പൊലീസുകാരെ സ്വാധീനിച്ച് കൂട്ടത്തോടെ പോസ്റ്റല്‍ വോട്ടുകള്‍ ഇടത് അനുകൂല അസോസിയേഷന്‍ കൈക്കലാക്കി എന്നതായിരുന്നു ആക്ഷേപം. ഇത് തെളിയിക്കുന്ന ശബ്ദരേഖകളടക്കമുള്ള വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. അസോസിയേഷന്‍ നിര്‍ദ്ദേശം അനുസരിച്ച് ഒന്നിലേറെ പോസ്റ്റല്‍ ബാലറ്റുകള്‍ കൈപ്പറ്റിയെന്ന് തിരുവനന്തപുരം വട്ടപ്പാറ സ്വദേശി പൊലീസുകാരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്.
Leave a Comment