വീട്ടിലെ തുണികള്‍ക്ക് തനിയേ തീപിടിക്കുന്നു; എല്ലാവരും നോക്കി നില്‍ക്കേ തീപിടിച്ചത് ഏഴ് തവണ; അന്തംവിട്ട് വീട്ടുകാരും ഫയര്‍ഫോഴ്‌സും

കൊച്ചി: മൂവാറ്റുപുഴ വാളകത്തെ ഇരുനിലവീട്ടിലെ തുണിത്തരങ്ങള്‍ക്ക് തനിയെ തീപിടിക്കുന്നു. കൈമറ്റത്തില്‍ മിഡേഷിന്റെ വീട്ടിലാണ് സംഭവം. അസ്വാഭാവിക പ്രതിഭാസം എങ്ങനെ സംഭവിക്കുന്നെന്ന് കണ്ടെത്താന്‍ കഴിയാതെ കുഴങ്ങുകയാണ് പോലീസും ഫയര്‍ഫോഴ്സും.

അദ്യം ബക്കറ്റിലിട്ടിരുന്ന തുണികളാണ് കത്തിയത്. പിന്നെ തടിമേശയിലിരുന്ന തുണികള്‍ക്കും തീപിടിച്ചു. ഇതെങ്ങനെ സംഭവിക്കുന്നെന്ന് അറിയാതെ പരിഭ്രാന്തിയിലാണ് മിഡേഷും കുടുംബവും. അസ്വാഭാവികത തോന്നിയതോടെ പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിച്ചു. ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ വീടിന്റെ പല ഭാഗങ്ങളിലായി ഏഴ് തവണയാണ് പിന്നെയും തീ പിടിച്ചത്.

ഇതിനിടെ അടുക്കളയിലെ ഗ്ലാസുപകരണങ്ങള്‍ പൊട്ടി നിലത്ത് വീഴുകയും ചെയ്തു. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് മിഡേഷ് പറഞ്ഞു. വില്ലേജ് ഓഫീസര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ആര്‍ക്കും തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തീപ്പിടിത്ത വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നതോടെ നൂറുകണക്കിന് പ്രദേശവാസികളാണ് മിഡേഷിന്റെ വീട്ടിലേക്ക് എത്തുന്നത്.

pathram:
Leave a Comment