ഇനി കുറഞ്ഞ ചിലവില്‍ പറക്കാം…ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ

തിരുവനന്തപുരം: ഇനി കുറഞ്ഞ ചിലവില്‍ പറക്കാം. അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. ടിക്കറ്റ് നിരക്കുകളില്‍ 70 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ടാണ് എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ബാങ്കോക്, ക്വലാലംപൂര്‍ എന്നിവടങ്ങളിലേക്കുളള യാത്രകള്‍ക്കാണ് നിരക്കിളവ് ബാധകമാകുക.
ഏപ്രില്‍ 22 ന് ആരംഭിച്ച ഓഫര്‍ ടിക്കറ്റ് വില്‍പ്പന 28 ന് അവസാനിക്കും. കൊച്ചി, ബെംഗളൂരു, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ചെന്നൈ, തിരുച്ചി, വിശാഖപട്ടണം, ദില്ലി, ജയ്പൂര്‍, അഹമ്മദാബാദ്, അമൃത്സര്‍, ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്നുളള സര്‍വീസുകള്‍ക്കാണ് നിരക്കിളവ് ബാധകം.
2019 ഒക്ടോബര്‍ ഒന്ന് മുതല്‍ 2020 ജൂണ്‍ രണ്ട് വരെയുളള യാത്രകള്‍ക്കാണ് നിരക്കിളവ് ബാധകം.

pathram:
Related Post
Leave a Comment