ന്യൂഡല്‍ഹി: ശ്രീലങ്കന്‍ സ്ഫോടനത്തിനു പിന്നില്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടക്കുന്നതു തടയാന്‍ ഇന്ത്യക്ക് കോസ്റ്റ്്ഗാര്‍ഡിന്റെ സംരക്ഷണം. ഭീകരര്‍ കടല്‍ മാര്‍ഗ്ഗം രക്ഷപെടാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് സമുദ്ര അതിര്‍ത്തികളില്‍ നിരീക്ഷണം ശക്തമാക്കിത്. കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും ആണ് നിരീക്ഷണം നടത്തുന്നതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.
മുംബൈ ഭീകരാക്രമണം നടത്തിയവര്‍ കടല്‍മാര്‍ഗ്ഗം എത്തിയ സാഹചര്യം കണക്കിലെടുത്താണ് അതീവ ജാഗ്രത നിര്‍ദേശമെന്ന് കേന്ദ്രസര്‍ക്കാര്‍ സൂചന നല്‍കി. സംശ.കരമായി കണ്ടെത്തുന്ന ബോട്ടുകളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. സ്ഫോടനങ്ങള്‍ക്കു പിന്നില്‍ ശ്രീലങ്കന്‍ പ്രാദേശിക ഭീകര സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണെന്നു സംശയിക്കുന്നതായി ശ്രീലങ്ക മന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നടപടി.
ശ്രീലങ്കന്‍ പൗരന്മാരാണ് സ്ഫോടന പരമ്പര നടത്തിയ ചാവേറെന്നു കരുതുന്നെന്നു രാജ്യത്തെ ആരോഗ്യമന്ത്രിയും സര്‍ക്കാര്‍ വക്താവുമായ രജിത സേനരത്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ഫോടന ആസൂത്രികര്‍ കടല്‍മാര്‍ഗ്ഗം ഇന്ത്യയിലെത്തുന്നത് തടയുന്നതിനുള്ള നീക്കം.
നിലവില്‍ ശ്രീലങ്കയില്‍ രാജ്യവ്യാപക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിനിടെയാണ് കൊളംബോയിലെ ബസ് സ്റ്റേഷനില്‍ നിന്നും തിങ്കളാഴ്ച 87 ബോംബ് ഡിനേറ്റുകള്‍ പിടിച്ചെടുത്തതായി പോലീസ് വ്യക്തമാക്കി.
Leave a Comment