എംബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാള്‍ : കാര്‍ഷികാവശ്യത്തിനുളള ആയുധമാണെന്നു സിപിഎം

പാലക്കാട്: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാള്‍ കണ്ടെത്തിയതിനെതിരെ വിശദീകരണവുമായി സിപിഎം. കോണ്‍ഗ്രസ് നിയമ നടപടിക്കൊരുങ്ങുകയാണ് സിപിഎമ്മിന്റെ വിശദീകരണം. ബൈക്കില്‍ നിന്ന് വീണത് വടിവാളല്ലെന്നും കാര്‍ഷികാവശ്യത്തിനുളള ആയുധമാണെന്നും സിപിഎം വിശദീകരിക്കുന്നു. എന്നാല്‍ ഇതിനെതിരെ ജില്ല പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് പരാതി നല്‍കും.

കഴിഞ്ഞ ദിവസം ഒറ്റപ്പാലം മണ്ഡലത്തില്‍ എല്‍ഡിഎഫ് പര്യടനത്തിനിടെയാണ് മറിഞ്ഞ ഇരുചക്രവാഹനത്തില്‍ നിന്ന് വടിവാള്‍ തെറിച്ചുവീണത്. സ്ഥാനാര്‍ത്ഥിയുടെയും നേതാക്കളുടെയും വാഹനത്തിനെ അനുഗമിച്ച് ഇരുചക്രവാഹനങ്ങളുണ്ടായിരുന്നു. പുലാപ്പറ്റ ഉമ്മനഴിയില്‍ നിന്ന് മണ്ണാര്‍ക്കാട് റോഡിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം . ഉടന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞുനില്‍ക്കുകയും വാള്‍ മാറ്റുകയും ചെയ്തു. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കപ്പെടുകയും ചെയ്തു. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ പ്രതീകമാണ് ഇതെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. വടിവാളുമായി വാഹന പ്രചരണജാഥക്കെത്തിയതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.

അതേസമയം, വ്യാജ പ്രചാരണമാണെന്നും വീണത് വടിവാളല്ലെന്നുമാണ് സിപിഎം വിശദീകണം. കൃഷിടിയത്തില്‍ നിന്ന് വന്നു ജാഥയില്‍ ചേര്‍ന്നവരാണ് അപകടത്തില്‍പ്പെട്ടത്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധമാണ് താഴെ വീണത്. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും സിപിഎം വിശദീകരിക്കുന്നു.

നിരവധി പേര്‍ നോക്കിനില്‍ക്കെ വടിവാളുമായി എത്തിയ ആളെ നീക്കം ചെയ്യാനുളള പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുതുടങ്ങിയോടെ, സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് സിപിഎം നേതൃത്വം,,

pathram:
Leave a Comment