നീതുവിന്റെ ശരീരത്തില്‍ 12 കുത്തുകളേറ്റതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

ചിയ്യാരം: വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ പേരില്‍ കുത്തിവീഴ്ത്തിയശേഷം യുവാവ് തീ കൊളുത്തി കൊന്ന വിദ്യാര്‍ഥിനിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. കൊടകര ആക്‌സിസ് എന്‍ജിനീയറിങ് കോളജിലെ അവസാന വര്‍ഷ ബിടെക് വിദ്യാര്‍ഥിനി ചിയ്യാരം മച്ചിങ്ങല്‍ നീതുവിന്റെ (22) സംസ്‌കാരച്ചടങ്ങില്‍ മേയര്‍ അജിത വിജയനടക്കം ഒട്ടേറെപ്പേര്‍ സംബന്ധിച്ചു.
പോസ്റ്റ്‌മോര്‍ട്ടത്തില്‍ ചെറുതും വലുതുമായ 12 കുത്തുകളേറ്റതായി കണ്ടെത്തി. കൂടുതല്‍ മുറിവുകളും കഴുത്തിലാണ്. തടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കൈകളിലും മുറിവേറ്റിട്ടുണ്ട്. 60% പൊള്ളലേറ്റിരുന്നു. തീ കൊളുത്തിയ വടക്കേക്കാട് കല്ലൂക്കാടന്‍ നിധീഷിനെ (27) നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചിരുന്നു. ഇയാളെ റിമാന്‍ഡു ചെയ്തു. യുവതിയുമായി 3 വര്‍ഷമായി പ്രണയത്തിലായിരുന്നെന്നും ഇപ്പോള്‍ അകല്‍ച്ച പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് കൃത്യം നടത്തിയതെന്നും പ്രതി മൊഴി നല്‍കി. വ്യാഴം രാവിലെയായിരുന്നു കൊലപാതകം.

pathram:
Related Post
Leave a Comment