സീറ്റ് നിഷേധിച്ചപ്പോള്‍ വിഷാദരോഗത്തില്‍ അകപ്പെട്ടുവെന്നു വെളിപ്പെടുത്തി കെ.വി. തോമസ്

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചപ്പോള്‍ വിഷാദരോഗത്തില്‍ അകപ്പെട്ടുവെന്നു വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എറണാകുളം എംപിയുമായ കെ.വി. തോമസ്. വിഷാദരോഗത്തെ കീഴ്‌പ്പെടുത്താന്‍ സഹായിച്ചതു സംഗീതമാണെന്നും കെ.വി. തോമസ് കൊച്ചിയില്‍ പറഞ്ഞു.
യേശുദാസും തൃപ്പൂണിത്തുറ പൂര്‍ണത്രയീശ സംഗീതസഭയും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്ന അഗസ്റ്റിന്‍ ജോസഫ് സ്മാരക പുരസ്‌കാരത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു കെ.വി.തോമസ്.
”സീറ്റ് നിഷേധിച്ചതറിഞ്ഞു ഞാന്‍ തളര്‍ന്നുപോയി,സഹായികളിലൊരാളോട് ഒരു ഗാനം പ്ലേ ചെയ്യാന്‍ പറഞ്ഞു. ‘കര്‍ത്താവേ യേശുനാഥാ’ എന്ന ക്രിസ്ത്യന്‍ ഗാനമാണ് അദ്ദേഹം പ്ലേ ചെയ്തത്. വിഷാദരോഗത്തെ മറികടക്കാന്‍ സഹായിച്ചതു സംഗീതമാണ്.
ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളുടെയും പ്രൊഫഷണല്‍ നാടക ഗാനങ്ങളുടെയും കടുത്ത ആരാധകനാണു താനെന്നും കെ.വി. തോമസ് പറഞ്ഞു. ‘പാമ്പുകള്‍ക്കു മാളമുണ്ട്, പറവകള്‍ക്കു ആകാശമുണ്ട്’ എന്ന ഗാനം തന്റെ ഇഷ്ടഗാനമാണെന്നും കെ.വി. തോമസ് പറഞ്ഞു.

pathram:
Leave a Comment