യുവതിയെ പട്ടിണിക്കിട്ടു കൊന്ന കേസില്‍: ഭര്‍ത്താവും അമ്മയും കുറ്റം സമ്മതം നടത്തി

ഓയൂര്‍ (കൊല്ലം): യുവതി പട്ടിണിക്കിട്ടു കൊന്ന കേസില്‍ കുറ്റം സമ്മതിച്ച് ഭര്‍ത്താവും അമ്മയും. തുഷാരയെ മര്‍ദിക്കാറുണ്ടായിരുന്നതായി ഭര്‍ത്താവ് ചെങ്കുളം പറണ്ടോട് ചരുവിള വീട്ടില്‍ ചന്തുലാല്‍ പറഞ്ഞു. രണ്ടു ലക്ഷം രൂപ സ്ത്രീധനം നല്‍കാമെന്ന് വാക്കുറപ്പിച്ചിരുന്നതായി അമ്മ ഗീതാലാലും മൊഴി നല്‍കി. ഇരുവര്‍ക്കുമെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയിരുന്നു.
കഴിഞ്ഞ 21നാണ് തുഷാര മരിച്ചത്. സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ച് ക്രൂരമായ മര്‍ദനത്തിനാണ് തുഷാര ഇരയായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. പഞ്ചസാര വെള്ളവും അരി കുതിര്‍ത്തുമാണ് നല്‍കിയിരുന്നത്. മരിക്കുമ്പോള്‍ അസ്ഥികൂടം പോലെ ചുരുങ്ങിയ യുവതിക്ക് 20 കിലോഗ്രാം മാത്രമായിരുന്നു ഭാരം.
മന്ത്രവാദത്തിന്റെയും ആഭിചാരത്തിന്റെയും സങ്കേതമായിരുന്നു ചന്തുലാലിന്റെ വീടെന്നും കണ്ടെത്തിയിരുന്നു. തുഷാരയ്ക്ക് ഭക്ഷണം കൊടുക്കാറുണ്ടായിരുന്നില്ലെന്ന് അയല്‍ക്കാരും പറഞ്ഞു.

pathram:
Related Post
Leave a Comment