കൃഷി ആവശ്യത്തിന് എടുത്ത വായ്പ തിരിച്ചടയ്ക്കാനായില്ല; വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കല്‍പ്പറ്റ: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാര്‍ (55) ആണ് ആത്മഹത്യ ചെയ്തത്. രാവിലെ എട്ട് മണിയോടെയാണ് കൃഷ്ണകുമാറിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സഹകരണബാങ്കിനും സ്വകാര്യപണമിടപാടുകാര്‍ക്കുമായി കൃഷ്ണകുമാറിന് എട്ട് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചു.

കുറച്ചു ദിവസങ്ങളായി കൃഷ്ണകുമാര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. കൃഷി ആവശ്യത്തിനായാണ് കൃഷ്ണകുമാര്‍ വായ്പ എടുത്തത്. എന്നാല്‍ കൃഷി നശിച്ചതോടെ വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഭാര്യ: രത്നമ്മ. മക്കള്‍: സത്യനാഥന്‍, സുരേന്ദ്രന്‍, പല്‍പ്പു, മഞ്ജു. മരുമക്കള്‍: കണ്ണയ്യന്‍, സോമണ്ണന്‍, പവിത്ര, ആശ.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment