‘മേരേ പ്യാരേ ദേശ്‌വാസിയോ; പ്രധാനമന്ത്രി അല്‍പ്പസമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി അല്‍പ്പസമയത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലാണ് ഇക്കാര്യം പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.

‘മേരേ പ്യാരേ ദേശ്‌വാസിയോ (എന്റെ പ്രിയപ്പെട്ട നാട്ടുകാരേ),

ഇന്ന് രാവിലെ പതിനൊന്നേമുക്കാല്‍ മുതല്‍ പന്ത്രണ്ട് മണി വരെ

പ്രധാനപ്പെട്ട ഒരു പ്രഖ്യാപനവുമായി ഞാന്‍ നിങ്ങള്‍ക്കിടയില്‍ വരും.

ടെലിവിഷന്‍, റേഡിയോ, സാമൂഹ്യമാധ്യങ്ങളില്‍ ലൈവ് കാണുക’.

എന്നാണ് മോദിയുടെ ട്വീറ്റ്. മോദിയുടെ സ്വകാര്യ ട്വിറ്റര്‍ അക്കൗണ്ടിലാണ് പ്രഖ്യാപനം.

വലിയ ആകാംക്ഷയോടെയാണ് രാജ്യം അഭിസംബോധന ഉണ്ടാകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കാത്തിരിക്കുന്നത്. എന്താണ് പ്രഖ്യാപിക്കാന്‍ പോകുന്നതെന്ന് ഇതുവരെ മോദി പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. അതിനാല്‍ വമ്പന്‍ പ്രഖ്യാപനങ്ങളൊന്നും നടത്താന്‍ കഴിയില്ല. നയപരമായ ഒരു തീരുമാനങ്ങളും എടുക്കാനും പ്രഖ്യാപിക്കാനും മോദിക്ക് കഴിയുകയുമില്ല. അങ്ങനെ ചെയ്താല്‍ അത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുകയും ചെയ്യും.

ദേശീയ താല്‍പര്യമുള്ള വിഷയങ്ങളാണോ അതോ രാജ്യ സുരക്ഷയെ കുറിച്ച് സുപ്രധാന വിവരങ്ങളാണോ പ്രധാനമന്ത്രി പങ്കുവയ്ക്കുക എന്നതരത്തിലൊക്കെ വാര്‍ത്തകള്‍ വരുന്നുമുണ്ട്.

pathram:
Related Post
Leave a Comment