കൊടും വരള്‍ച്ച; ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. വരള്‍ച്ചാ മുന്‍കരുതല്‍ നടപടികള്‍ തീരുമാനിക്കാനാണ് യോഗം. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. റവന്യൂ അഡീഷണല്‍ സെക്രട്ടറിക്കാണ് വരള്‍ച്ച മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഏകോപന ചുമതല. എല്ലാ ജില്ലകളിലും ശുദ്ധ ജല ലഭ്യത ഉറപ്പ് വരുത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടുന്ന സാ?ഹചര്യത്തിലാണ് അടിയന്തര യോ?ഗം വിളിച്ചിരിക്കുന്നത്. ഇത് തുടന്നാല്‍ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് മന്ത്രിമാര്‍ക്ക് യോഗം വിളിച്ച് ചേര്‍ക്കാന്‍ കഴിയാത്തതിനാലാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്.

സൂര്യാഘാതത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ- ആരോഗ്യ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും. വരള്‍ച്ച നേരിടാനും ശുദ്ധജല ലഭ്യത ഉറപ്പാക്കാനും വേണ്ട പദ്ധതികള്‍ ഇന്ന് നടക്കുന്ന ടെലി കോണ്‍ഫ്രന്‍സിങ്ങില്‍ അവതരിപ്പിക്കാന്‍ ജില്ലാ കളക്ടമാര്‍ക്ക് നിദ്ദേശം നല്‍കിയിട്ടുണ്ട്. വരള്‍ച്ച നേരിടാന്‍ ജില്ലകള്‍ക്ക് നല്‍കേണ്ട ഫണ്ടിന്റെ കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

pathram:
Leave a Comment