തിരുവനന്തപുരത്ത് കുമ്മനം -മോഹന്‍ലാല്‍ കൂടിക്കാഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കുമ്മനം ഇക്കാര്യം വ്യക്തമാക്കിയത്.

പത്മഭൂഷന്‍ നേടിയ മോഹന്‍ലാലിനെ സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചതായും തന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നതായും കുമ്മനം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.

തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചാണ് കുമ്മനം എത്തിയിരിക്കുന്നത്. സിറ്റിംഗ് എം.പി ശശി തരൂരിനെ നേരിടാന്‍ സി. ദിവാകരന്‍ എം.എല്‍.എയാണ് ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്. മൂന്ന് ശക്തരായ സ്ഥാനാര്‍ത്ഥികള്‍ വന്നതോടെ ഇത്തവണ തിരുവനന്തപുരത്ത് ത്രികോണ മത്സരം നടക്കുമെന്നാണ് വിലയിരുത്തല്‍.

pathram:
Related Post
Leave a Comment