ഇപ്പോള്‍ ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ അത് അയാളെ വഞ്ചിക്കുന്നതിന് തുല്യമാണ്..!!!

റായ് ലക്ഷ്മിയുടെ കാമുകന്‍ ആരെന്നുള്ളതാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ചോദിക്കുന്ന ചോദ്യം. ഇതിനുള്ള റായി ലക്ഷ്മിയുടെ മറുപടി ഇങ്ങനെ.. ‘എനിക്ക് കാമുകനില്ല. ഞാന്‍ സിംഗിളാണ്. ധാരാളം പ്രണയ ബന്ധങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്റെ ശ്രദ്ധ പൂര്‍ണമായും എന്റെ കരിയറിലാണ്. ഇപ്പോള്‍ ഞാന്‍ ഒരാളെ പ്രണയിച്ചാല്‍ അത് അയാളെ വഞ്ചിക്കുന്നതിന് തുല്യമാണ്. കാരണം അയാള്‍ക്ക് വേണ്ടി ചെലവഴിക്കാന്‍ എന്റെ പക്കല്‍ സമയം ഇല്ല’. നീയാ 2 എന്ന സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തിലാണ് പ്രേക്ഷകരുടെ ചോദ്യത്തിന് നടി മറുപടിനല്‍കിയത്.

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബ്രാഡ് അംബാസിഡറായിരുന്ന കാലത്താണ് റായ് ലക്ഷ്മി ക്രിക്കറ്റ് താരം ധോണിയെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി. അന്നൊക്കെ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴും അതിനേക്കുറിച്ചാണ് ജനങ്ങള്‍ തിരയുന്നത്.

റായ് ലക്ഷ്മി ഇന്‍ ഐ.പി.എല്‍ വിത്ത് ധോണി’ എന്ന് ഇപ്പോഴും ചിലര്‍ ഗൂഗിളില്‍ തിരയുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ നടി റായ് ലക്ഷ്മി നല്‍കിയ മറുപടി ഇതായിരുന്നു. ‘ഗൂഗിളില്‍ നിന്ന് ആ കീ എടുത്തു കളയൂ. അല്ലെങ്കില്‍ ഗൂഗിള്‍ തന്നെ നിരോധിക്കണം. ആളുകള്‍ക്ക് മറ്റു ജോലികള്‍ ഒന്നുമില്ലേ’.

തമിഴ് സിനിമയില്‍ തുടങ്ങി മലയാളത്തിലും കന്നടയിലും ബോളീവുഡിലും റായ് ലക്ഷ്മി തിളങ്ങി. മലയാളത്തില്‍ റോക്ക് ആന്റ് റോളിലൂടെയായിരുന്നു ആരംഭം കുറിച്ചത്. മലയാളത്തില്‍ സജീവമല്ലെങ്കിലും കന്നട, തമിഴ് സിനിമകളില്‍ തിരക്കിലാണ് താരമിപ്പോള്‍. എല്‍. സുരേഷ് സംവിധാനം ചെയ്യുന്ന നീയാ 2 എന്ന ചിത്രമാണ് റായ് ലക്ഷ്മിയുടെ പുതിയ സിനിമ. കുറച്ചുനാളുകളായി നടി ഫിറ്റ്നസില്‍ ശ്രദ്ധചെലുത്തുകയാണ്. വര്‍ക്കൗട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ലക്ഷമി സ്ഥിരം പങ്കുവെയ്ക്കാറുണ്ട്.

pathram:
Leave a Comment