ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’ എട്ടുവര്‍ഷം മുന്‍പുള്ള ടോവിനോയുടെ പോസ്റ്റ് വൈറല്‍

എട്ടു വര്‍ഷം മുമ്പ് നടന്‍ ടൊവിനോ തോമസ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു.
‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’

2011 ജൂണ്‍ 28ന് ടൊവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണിത്. ഈ വാക്കുകള്‍ അതുപോലെ തന്നെ താരത്തിന്റെ ജീവിതത്തില്‍ സംഭവിച്ചുവെന്നതാണ് ഇപ്പോള്‍ പോസ്റ്റ് വൈറലാവാന്‍ കാരണം. ഈ കുറിപ്പ് ആരാധകരിലാരോ ആണ് വീണ്ടും ഷെയര്‍ ചെയ്ത് വൈറലാക്കി മാറ്റിയത്. അന്ന് ടൊവിനോയുടെ കുറിപ്പിനു താഴെ പരിഹസിച്ച് കമന്റ് ചെയ്തവര്‍ക്കു നേരെയും രോഷമിരമ്പുന്നുണ്ട്. 2012ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം സഹനടനായും വില്ലനായും മലയാളസിനിമയില്‍ തന്റേതായ ഇടം നേടി. ഇന്ന് മലയാളത്തിലെ തിരക്കേറിയ നടനാണ് ടൊവിനോ. മാരി 2 വിലൂടെ തമിഴിലും ടൊവിനോ ശ്രദ്ധനേടിയിട്ടുണ്ട്.

pathram:
Related Post
Leave a Comment