ന്യൂസിലാന്‍ഡ് വെടിവയ്പ്പ്; മരണം 40 ആയി; 20 പേര്‍ക്ക് പരുക്ക്

ഓക്‌ലന്‍ഡ്: ന്യൂസിലാന്‍ഡിലെ രണ്ട് മുസ്ലീം പള്ളികളില്‍ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. െ്രെകസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലുമാണ് വെടിവെപ്പ് നടന്നത്. വെടിവെപ്പില്‍ അല്‍ നൂര്‍ മോസ്‌കിലാണ് ഏറ്റവുമധികം ആളുകള്‍ കൊല്ലപ്പെട്ടത്. 30 പേരാണ് ഇവിടെ മാത്രം കൊല്ലപ്പെട്ടത്. 10 പേര്‍ ലിന്‍വുഡ് മോസ്‌കില്‍ നടന്ന വെടിവെപ്പിലും കൊല്ലപ്പെട്ടു. സംഭവത്തെ ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ദേന്‍ ഇന്ന് ന്യൂസിലന്‍ഡിന്റെ കറുത്ത ദിനമാണെന്നും പറഞ്ഞു.

മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നാണ് വിവരങ്ങള്‍. ഇവര്‍ ഓസ്‌ട്രേലിയന്‍ വംജരാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമണ സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന മൂന്നുപുരുഷന്‍മാരേയും ഒരു സ്ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാത്രമല്ല വിവിധ കാറുകളിലായി സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതും കണ്ടെത്തിയിട്ടുണ്ട്. അതീവ ജാഗ്രതയാണ് ന്യൂസിലന്‍ഡില്‍ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് എത്തിയവരെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. സംഭവ സമയത്ത് ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങളും ആക്രമണം നടന്ന അല്‍ നൂര്‍ പള്ളിയിലുണ്ടായിരുന്നു. കൊല്ലപ്പെട്ടവരില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരുമുണ്ടായേക്കാമെന്നാണ് വിവരങ്ങള്‍.

pathram:
Related Post
Leave a Comment