അമ്മയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് സംശയം; മകനെ അച്ഛന്‍ വെട്ടിക്കൊന്നു

അമ്മയുമായി മകന് വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുരത്താണ് ദാരുണ സംഭവമുണ്ടായത്. 50കാരനായ ശക്തിവേല്‍ 22കാരനായ മകന്‍ സതീഷിനെയാണ് സംശയത്തെ തുടര്‍ന്ന് വെട്ടിക്കൊന്നത്. ശക്തിവേലിനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സതീഷും അമ്മയും തമ്മിലുള്ള അടുപ്പത്തില്‍ ശക്തിവേലിന് സംശയം തോന്നിയിരുന്നു. ഇത് അച്ഛനെയും മകനെയും തമ്മില്‍ അകറ്റി. ഇതും പറഞ്ഞ് ശക്തിവേലും സതീഷും വഴക്ക് സ്ഥിരമായിരുന്നു. ഇത്തരത്തിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സംഭവ ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

വഴക്ക് പിന്നീട് കൈയ്യാംകളിയിലേക്ക് മാറുകയായിരുന്നു. കൈയ്യില്‍ കിട്ടിയ വെട്ടുകത്തിക്ക് ശക്തിവേല്‍ സതീഷിനെ തുടരെ വെട്ടി. അമ്മയും സഹോദരിയും തടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരെയും ആക്രമിച്ച ശേഷം ശക്തിവേല്‍ കടന്നുകളഞ്ഞു. ശക്തിവേലിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്ക് പറ്റിയ സതീഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment