കവിത മാത്രമല്ല, കരാറും കക്കാറണ്ട്…!!! മോദി സര്‍ക്കാരിനെ ട്രോളി ദീപ നിശാന്ത്

കവിതാ മോഷണത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട അധ്യാപിക ദീപാ നിശാന്ത് കേന്ദ്ര സര്‍ക്കാരിനെതിരേ ട്രോളി രംഗത്ത്. റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചതുമായി ബന്ധപ്പെട്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റുമായി ദീപ നിശാന്ത്.

കവിതാ മോഷണ വിവാദവും റഫാല്‍ രേഖ മോഷണവും കൂട്ടിക്കെട്ടിയാണ് അവര്‍ പോസ്റ്റിട്ടത്. കവിത മാത്രമല്ല കരാറും ഇഷ്ടപ്പെട്ടാ എടുക്കാം. റഫാലടി, മോദിയടി തുടങ്ങിയ നൂതനപദങ്ങളാല്‍ മലയാളഭാഷ വളര്‍ന്ന് പന്തലിക്കട്ടെ! എന്നാണ് അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ചില പ്രത്യേക വൈകാരിക പരിസരങ്ങളില്‍ ഞങ്ങള്‍ ചിലപ്പോ കരാറൊക്കെ കക്കാറുണ്ട്..! അതിനിത്ര പറയാനെന്തിരിക്കുന്നു. എന്ന് ഈ പോസ്റ്റിന് താഴെ കമന്റായും അവര്‍ കുറിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment