അഭിനന്ദന്‍ വര്‍ധമാന്‍ വാഗ അതിര്‍ത്തിയില്‍ എത്തി

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ അല്‍പസമയത്തിനകം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറും. അഭിനന്ദനെ റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറില്‍ എത്തിച്ച ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് മാര്‍ഗം വാഗാ അതിര്‍ത്തിയില്‍ എത്തിച്ചു. അല്‍പ്പ സമയത്തിനകം ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. .
റെഡ്‌ക്രോസ് പ്രതിനിധികളുടെ സാന്നിധ്യത്തിലാകും കൈമാറ്റം. ഇന്ത്യന്‍ വ്യോമസേനയുടെയും ബി.എസ്.എഫിന്റെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്നാവും അഭിനന്ദനെ വാഗയില്‍ സ്വീകരിക്കുക. അഭിനന്ദന്റെ മാതാപിതാക്കളും വാഗ അതിര്‍ത്തിയിലെത്തി.
വാഗയില്‍ വ്യോമസേനയ്ക്കായി സ്വീകരിക്കുന്നത് ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെ.ഡി.കുര്യനാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വാഗ അതിര്‍ത്തിയിലെത്തില്ല. മുഖ്യമന്ത്രി പങ്കെടുക്കുന്നതിന് പ്രതിരോധരംഗത്തെ കീഴ്‌വഴക്കം തടസമായതാണ് കാരണം. അഭിനന്ദനുളള സ്വീകരണം കണക്കിലെടുത്ത് വാഗ അതിര്‍ത്തിയിലെ സൈനികരുടെ പതിവ് പ്രദര്‍ശനമായ ബീറ്റിങ് ദ് റിട്രീറ്റ് റദ്ദാക്കി. നൂറുകണക്കിന് ആളുകള്‍ ഇന്ത്യന്‍ പതാകയുമായി വാഗയില്‍ എത്തിയിട്ടുണ്ട് റെഡ്‌ക്രോസ് പ്രതിനിധികളുടെ സാന്നിധ്യത്തിലാകും കൈമാറ്റം. ഇന്ത്യന്‍ വ്യോമസേനയുടെയും ബി.എസ്.എഫിന്റെയും ഉദ്യോഗസ്ഥര്‍ ചേര്‍ന്നാവും അഭിനന്ദനെ വാഗയില്‍ സ്വീകരിക്കുക. അഭിനന്ദന്റെ മാതാപിതാക്കളും ഇവിടെയെത്തും. നൂറുകണക്കിന് ആളുകള്‍ ഇന്ത്യന്‍ പതാകയുമായി വാഗയില്‍ എത്തിയിട്ടുണ്ട്.

pathram:
Related Post
Leave a Comment