പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കണം; ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയതിന് നന്ദി പറഞ്ഞ് സുഷമ

അബുദാബി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്. പാകിസ്ഥാന്‍ തീവ്രവാദം അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം പുലരില്ലെന്നും സുഷമ സ്വരാജ് പറഞ്ഞു.

സൗദി വിദേശകാര്യ മന്ത്രി ഉള്‍പ്പെടെയുള്ളവരുമായി സുഷമാസ്വരാജ് കൂടിക്കാഴ്ച നടത്തി. യുഎഇയില്‍ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര സമ്മേളനത്തിന് മുന്‍പായിരുന്നു കൂടിക്കാഴ്ച. ഭീകരതയ്‌ക്കെതിരായ പോരാട്ടം ഏതെങ്കിലും മതത്തിനെതിരെ അല്ല. തീവ്രവാദ കേന്ദ്രങ്ങള്‍ ഇല്ലാതാക്കണം. പക്ഷെ അത് സൈനികനടപടി കൊണ്ട് മാത്രം സാധ്യമല്ലെന്നും സുഷമാ സ്വരാജ് പറഞ്ഞു.

ഇന്ത്യയിലെ മുസ്ലിം വിഭാഗം സഹിഷ്ണുതയുടെ മാതൃകയാണ് അവര്‍ തീവ്രവാദത്തിന് എതിരാണെന്നും സുഷമാസ്വരാജ് പറഞ്ഞു. ഇന്ത്യയെ പിന്തുണയ്ക്കുന്നതിന് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് സുഷമാസ്വരാജ് നന്ദി പറഞ്ഞു.

pathram:
Related Post
Leave a Comment