ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും ട്രെയിനില്‍ ഒഴിവുള്ള സീറ്റ്, ബര്‍ത്തുകള്‍ ഇനി യാത്രക്കാര്‍ക്ക് അറിയാം, ബുക്ക് ചെയ്യാം..!!!

കൊച്ചി: റിസര്‍വേഷന്‍ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും തീവണ്ടികളിലെ ബര്‍ത്ത്, സീറ്റ് ഒഴിവുകള്‍ യാത്രക്കാരെ അറിയിക്കാന്‍ റെയില്‍വേ സംവിധാനമായി. ഐ.ആര്‍.സി.ടി.സി. വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലുമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നത്. ഒഴിവുള്ള കോച്ചുകളുടെയും ബര്‍ത്തുകളുടെയും വിന്യാസം ഗ്രാഫിക്കല്‍ ചിത്രങ്ങളോടുകൂടി ലഭിക്കും. ഈ സീറ്റുകള്‍ ഓണ്‍ലൈനായും തീവണ്ടിയിലെ ടി.ടി.ഇ.മാര്‍ വഴിയും ബുക്ക് ചെയ്യാനാകും.

മുമ്പ് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കുമാത്രമേ ചാര്‍ട്ട് തയ്യാറാക്കിയശേഷമുള്ള ബര്‍ത്ത്, സീറ്റ് ഒഴിവുകളെകുറിച്ച് അറിയാനാകുമായിരുന്നുള്ളൂ.

വിവിധ തീവണ്ടികളിലെ ഒന്‍പത് ക്ലാസുകളുടെയും 120 വ്യത്യസ്ത കോച്ചുകളുടെയും വിന്യാസം വെബ്‌സൈറ്റില്‍ കാണാം. തീവണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പ് തയ്യാറാക്കുന്ന ആദ്യ ചാര്‍ട്ടിലെ വിവരങ്ങള്‍ അപ്പോള്‍തന്നെ ലഭ്യമാകും. പുതിയ ബുക്കിങ്ങുകളുടെ അടിസ്ഥാനത്തില്‍ തീവണ്ടി പുറപ്പെടുന്നതിന് അരമണിക്കൂര്‍മുമ്പ് രണ്ടാം ചാര്‍ട്ട് തയ്യാറാക്കും. ആദ്യ ചാര്‍ട്ടിലെ യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കുമ്പോഴുണ്ടാകുന്ന ഒഴിവുകള്‍, പുതിയ ബുക്കിങ്ങുകള്‍ എന്നിവ രണ്ടാം ചാര്‍ട്ടിലുണ്ടാകും.
ഇതോടെ ട്രെയിന്‍ പുറപ്പെടുന്ന സമയത്തും ഒഴിവുള്ള സീറ്റുകള്‍ നോക്കി ബുക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നു. റെയില്‍ വേയ്ക്കും യാത്രക്കാര്‍ക്കും ഇത് ഗുണകരമായ സംവിധാനമാണ്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment