ഇനി തീയേറ്ററുകളിലേക്ക് ഭക്ഷണം കൊണ്ടുപോകാം

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തിയേറ്ററുകളില്‍ ഇനി പുറത്തു നിന്നു ഭക്ഷണം കൊണ്ടു പോകാം. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് നഗരസഭയുടേതാണ് നടപടി. ഇനി നഗരത്തിലെ തിയേറ്ററുകളില്‍ പുറത്തു നിന്നു ഭക്ഷ്യവസ്തുക്കള്‍ കൊണ്ടു പോകാന്‍ പ്രേക്ഷകര്‍ക്ക് അവകാശം ഉണ്ടാകും. ലഘുഭക്ഷണം കൊണ്ടു വരുന്നവരെ തടയാനോ അവരെ തിയേറ്ററില്‍ കയറ്റാതിരിക്കാനോ അധികാരം ഉണ്ടായിരിക്കുന്നതല്ല.

പുറത്തു നിന്നു ലഘുഭക്ഷണവുമായി നഗരത്തിലെ തിയേറ്ററിലെത്തിയ ഒരു കുടുംബത്തെ ബാഗ് പരിശോധിച്ച ശേഷം ഇറക്കി വിട്ട സംഭവത്തെത്തുടര്‍ന്നാണ് നടപടി. ഈ സംഭവത്തില്‍ പരാതി ലഭിച്ചതോടെ, കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും നടപടി സ്വീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭക്ഷണവുമായി എത്തുമ്പോള്‍ തടയരുതെന്ന് നഗരസഭ തിയേറ്ററുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

തിയേറ്ററുകളില്‍ വില്‍ക്കുന്ന ലഘു ഭക്ഷണ സാധനങ്ങളുടേയും പാനീയങ്ങളുടേയും വില വിവരം മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കി.

pathram:
Related Post
Leave a Comment