തിരുവനന്തപുരത്ത് കെ. സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയാകും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയാകുക സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കുമ്മനം രാജേന്ദ്രനെ മത്സരിപ്പിക്കുന്നതിനോട് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ താല്‍പ്പര്യമില്ലായ്മയും സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ള മത്സരിക്കാനില്ലെന്ന നിലപാടും എടുത്തതോടെ നറുക്ക് സുരേന്ദ്രന് വീണു. കുമ്മനമോ സുരേഷ് ഗോപിയോ എന്നനിലയില്‍ ചര്‍ച്ചകള്‍ നീങ്ങുന്നതിനിടെയാണ് സുരേന്ദ്രന്റെ പേര് ഉയരുന്നത്.

തിരുവനന്തപുരത്ത് ഇത്തവണ വിജയസാധ്യത ഉണ്ടെന്നാണ് ബിജെപി കണക്കുകൂട്ടല്‍. നേരത്തേ ശശിതരൂരിന് ബിജെപിയില്‍ നിന്നുള്ള എതിരാളിയെ തീരുമാനിക്കാന്‍ ആര്‍എസ്എസ് നടത്തിയ സര്‍വേയില്‍ കുമ്മനത്തിന്റെയും സുരേന്ദ്രന്റെയും പേരുകള്‍ മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ കുമ്മനത്തെ മത്സരിപ്പിക്കാനുള്ള ആര്‍എസ്എസ് ആവശ്യത്തോടെ ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ അനുകൂലമായ ഒരു സൂചനയും നല്‍കാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് കെ സുരേന്ദ്രന്‍ മത്സരിക്കാനുള്ള സാധ്യത കൂടിയത്.

കുമ്മനം മത്സരിച്ചാല്‍ വിജയസാധ്യത കൂടുമെന്ന ആര്‍എസ്എസ് വിലയിരുത്തല്‍ പക്ഷേ അമിത് ഷായ്ക്ക് സ്വീകാര്യമായില്ല എന്നാണ് വിവരം. മിസോറം ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും തിരിച്ചുവിളിച്ച് കുമ്മനത്തെ മത്സരിപ്പിക്കുന്നത് അനുകൂല ഘടകമാണെന്ന് നേരത്തേ ആര്‍എസ്എസ് അമിത്ഷായെ അറിയിച്ചിരുന്നെങ്കിലും അമിത് ഷാ ഇതിനോട് അനുകൂല നിലപാട് എടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്രതീക്ഷിതമായിട്ടായിരുന്നു സുരേന്ദ്രന്റെ പേര് ഉയര്‍ന്നു വന്നത്. സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ പേര് തിരുവനന്തപുരത്ത് മത്സരിക്കാന്‍ നേരത്തേ കേട്ടിരുന്നു എങ്കിലും ആര്‍.എസ്.എസിന്റെ നിലപാട് എതിരായതാണ് തിരുമാനം മാറാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ഇതോടെ മത്സരിക്കാനുള്ള താല്‍പ്പര്യം ശ്രീധരന്‍പിള്ള ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് മറ്റു പേരുകള്‍ പരി?ഗണിക്കേണ്ടതായി വന്നത്.

കുമ്മനം മത്സരിക്കുന്നതിനോടാണ് ആര്‍എസ്എസ് കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്നതെങ്കിലും ആര്‍.എസ്.എസ്. ഈ വിവരവുമായി സമീപിച്ചപ്പോള്‍ അമിത്ഷാ തള്ളുകയായിരുന്നു. അതേസമയം കേരളത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് ഉള്‍?പ്പെടെയുള്ളവര്‍ക്ക് താല്‍പര്യം സുരേന്ദ്രനോടാണ്. ശ്രീധരന്‍പിള്ളയും സുരേന്ദ്രനും എന്‍.എസ്.എസ്. ആസ്ഥാനത്ത് നേരത്തേ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നായര്‍ സമുദായത്തിന് സ്വാധീനമുള്ള തിരുവനന്തപുരത്ത് സുരേന്ദ്രന്‍ സ്ഥാനാര്‍ഥിയാവും എന്ന സൂചനയായി ഇതും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment