പഴയ പ്രവര്‍ത്തന രീതി തുടരില്ല; ഒരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് കോടിയേരി

ആലപ്പുഴ: പഴയ പ്രവര്‍ത്തന രീതി തുടരാന്‍ സിപിഎം ആലോചിക്കുന്നില്ല. ഒരു മാറ്റമാണ് ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരള സംരക്ഷണ യാത്രയ്ക്കു മാന്നാറില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട്ടെ കൊലപാതകങ്ങളുടെ പേരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ ആക്രമിക്കപ്പെടുന്നുണ്ട്. തിരിച്ച് ഒന്നും ചെയ്യരുതെന്നു പ്രവര്‍ത്തകരോടു നിര്‍ദേശിച്ചിട്ടുണ്ട്. അത്തരം സംഭവങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നതു സര്‍ക്കാരല്ല. ആക്രമിച്ചവരില്‍നിന്ന് ഈടാക്കാനേ പറ്റൂ. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പോകുന്നവര്‍ നഷ്ടപരിഹാരമായി എത്ര കൊടുക്കേണ്ടിവരുമെന്ന് ആലോചിക്കണം.

സിപിഎമ്മിനെ തകര്‍ക്കാനുള്ള അവസാന ശ്രമമാണ് കാസര്‍കോട് സംഭവം. നടക്കാന്‍ പാടില്ലാത്തതാണു നടന്നത്. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. മുന്‍പു സിപിഎമ്മുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. അതൊന്നും ഇത്ര വലിയ വാര്‍ത്തയായില്ലല്ലോയെന്നും കോടിയേരി ചോദിച്ചു.

pathram:
Related Post
Leave a Comment