മുഖക്കുരു മിക്കവരുടെയും ഒരു സൗന്ദര്യ പ്രശ്‌നമാണ്. എണ്ണമയം കൂടുതലുളള ചര്‍മ്മത്തില്‍ മുഖക്കുരുവുണ്ടാകാനുള്ള സാധ്യത വളരെക്കൂടുതലാണ്. മാസത്തില്‍ ഒരിക്കല്‍ വീതം ആറുതവണ വെജിറ്റബിള്‍ പീല്‍ ചെയ്താല്‍ മുഖക്കുരു മുഴുവനായും മാറും.
ഇതില്‍ തന്നെ ഗാല്‍വാനിക് വെജിറ്റബിള്‍ പീല്‍ മുഖക്കുരുവിന്റെ പാട് മായ്ക്കാന്‍ സഹായിക്കും. ഒരു ദിവസം മൂന്നു തവണയെങ്കിലും മുഖംകഴുകണം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും മുള്‍ട്ടാണിമിട്ടിയും തേനും മുഖത്തിടാം.
സാലഡുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നുവയ്‌ക്കൊപ്പം വെളളവും ധാരാളമായി കുടിക്കാം. മൂന്നാഴ്ചയിലൊരിക്കല്‍ ക്ലീന്‍ അപ്പ് ചെയ്യുന്നത് നല്ലതാണ്. ഫേഷ്യല്‍ ചെയ്യുമ്പോള്‍ ക്രീമുപയോഗിച്ചുളള മസാജിങ്ങ് ഒഴിവാക്കുന്നതായിരിക്കും നല്ലത്.പ്രായം കൂടിയവരില്‍ കാണുന്ന മുഖക്കുരുവിന് ഫ്രൂട്ട് ഫേഷ്യല്‍ വളരെ നല്ലതാണ്.
Leave a Comment