കോണ്‍ഗ്രസ് ഭാഗത്തേക്ക് പോയ സുരേഷ് ഗോപിക്ക് കാലിടറി; ഉടന്‍ കമന്റുമായി വെങ്കയ്യ

ന്യൂഡല്‍ഹി: രാജ്യസഭയില്‍ രാവിലെ ശൂന്യവേള പുരോഗമിക്കവേ, സീറ്റില്‍നിന്നെഴുന്നേറ്റ സുരേഷ് ഗോപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നുനീങ്ങി. ഇതിനിടെ പെട്ടെന്ന് സുരേഷ് ഗോപിക്ക് കാലിടറി ചെറുതായൊന്ന് വീണു. ഇതോടെ സഭയില്‍ എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. അടുത്തുണ്ടായിരുന്ന മറ്റൊരംഗം സുരേഷ് ഗോപിയെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് കൈകൊണ്ട് കാണിച്ചശേഷം സുരേഷ് ഗോപി ഇരിപ്പിടത്തിന്റെ പിന്‍ഭാഗത്തേക്ക് നടന്നുനീങ്ങി.

അപ്പോള്‍ ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ കമന്റ് വന്നു. ”സുരേഷ്, നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്. മറുഭാഗത്തേക്ക് പോയതുകൊണ്ടാണ് കാലിടറിയത്”. അധ്യക്ഷന്റെ തത്സമയ നര്‍മം സഭയില്‍ ചിരിപടര്‍ത്തി.

പ്രാസമൊപ്പിച്ചുള്ള തത്സമയ തമാശകള്‍ക്ക് പേരുകേട്ടയാളാണ് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. രാജ്യസഭയുടെ അധ്യക്ഷസ്ഥാനത്തിരിക്കുമ്പോഴും അതിന് കുറവുണ്ടാകാറില്ല. വെങ്കയ്യനായിഡുവിന്റെ ചൊവ്വാഴ്ചത്തെ ‘ഇര’ സുരേഷ് ഗോപിയായിരുന്നു എന്നുമാത്രം.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment