രാഹുല്‍ ഗാന്ധിയുടെ കഥ പറയുന്ന ‘മൈ നെയിം ഈസ് രാഗാ’ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

മുംബൈ: രാഹുല്‍ ഗാന്ധിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ കഥപറഞ്ഞ ആക്‌സിഡന്‍ഷ്യല്‍ െ്രെപംമിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ ക്ഷീണം മാറുന്നതിന് മുന്‍പേ ആണ് പുതിയ ബയോപിക്ക് ചിത്രം ഒരുങ്ങുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കഥ പറയുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു.
മൈ നെയിം ഈസ് രാഗാ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കിയിരിക്കുന്നത് മലയാളിയായ രൂപേഷ് പോള്‍ ആണ്. താന്‍ ഒരിക്കലും രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാണിക്കാനുള്ള തരത്തിലല്ല ചിത്രം എടുത്തിരിക്കുന്നത്. മര്യാദയില്ലാത്ത തരത്തില്‍ ആക്രമിക്കപ്പെട്ട ഒരാളുടെ കഥ എന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.
അശ്വിനി കുമാറാണ് ചിത്രത്തില്‍ രാഹുല്‍ ഗാന്ധിയായി വേഷമിടുന്നത്. ഹിമന്ത കപാഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയായി വേഷമിടുന്നുണ്ട്. ആക്‌സിഡന്റല്‍ െ്രെപംമിനിസ്റ്ററില്‍ മന്‍മോഹന്‍ സിംഗിനെ അവതരിപ്പിച്ച അനുപം ഖേറിന്റെ സഹോദരന്‍ രാജു ഖേറാണ് മൈ നൈം ഈസ് രാഗയില്‍ മന്‍മോഹനായി അഭിനയിക്കുന്നത്. ചിത്രത്തില്‍ നരേന്ദ്ര മോദിക്ക് വില്ലന്‍ പരിവേഷത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്ന് ടീസര്‍ സൂചന നല്‍കുന്നു.
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ചിത്രം റിലീസിനെത്തുന്നത്. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ദിര വധവും രാജീവ് ഗാന്ധിയുമായുള്ള അടുപ്പവും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 1984 മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാലഘട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

pathram:
Related Post
Leave a Comment