കൊച്ചി: അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്ന് സിഐമാരായി തരം താഴ്ത്തപ്പെട്ട നാലു പൊലീസ് ഉദ്യോഗസ്ഥരെ ഡിവൈഎസ്പി റാങ്കില്‍ തന്നെ താല്‍ക്കാലികമായി നിലനിര്‍ത്താന്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണല്‍ നിര്‍ദേശം. എറണാകുളം റൂറല്‍ ഡിസ്ട്രിക്ട് െ്രെകം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി കെ.എസ്.ഉദയഭാനു, എറണാകുളം റൂറല്‍ ഡിസ്ട്രിക്ട് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി.ജി.രവീന്ദ്രനാഥ്, വയനാട് നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എം.കെ. മനോജ് കബീര്‍, കോഴിക്കോട് നാദാപുരം സബ് ഡിവിഷനിലെ ഡിവൈഎസ്പി ഇ. സുനില്‍കുമാര്‍ എന്നിവരുടെ ഹര്‍ജിയിലാണ്, 10 ദിവസത്തേക്ക് അതേ റാങ്കില്‍ നിലനിര്‍ത്തണമെന്ന നിര്‍ദേശം.
എന്നാല്‍ മട്ടാഞ്ചേരി ഡിവൈഎസ്പി എസ്.വിജയന്‍, മലപ്പുറം ജില്ലാ സ്‌പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി എം.ഉല്ലാസ് കുമാര്‍, പാലക്കാട് സ്‌പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പി എ.വിപിന്‍ദാസ് എന്നിവരുടെ ആവശ്യം അംഗീകരിച്ചില്ല. ഇവര്‍ക്കെതിരെയുള്ള ആരോപണത്തിന്റെ സ്വഭാവം കോടതി പരിഗണിച്ചു. കേസ് 12നു വീണ്ടും പരിഗണിക്കും.ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് ട്രിബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Leave a Comment