വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്‍

ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് വിദേശത്തേക്കുകടന്ന മദ്യരാജാവ് വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടന്റെ തീരുമാനം. വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടണ്‍ ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചുവെന്നും മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനത്തില്‍ ബ്രിട്ടണിലെ ആഭ്യന്തര സെക്രട്ടറി ഒപ്പുവെച്ചു എന്നുമാണ് സൂചന. ഈ തീരുമാനത്തിനെതിരെ മല്യയ്ക്ക മേല്‍കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്.
സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പുറപ്പെടുവിച്ച വാറന്റ് പ്രകാരം 2016 ഏപ്രിലില്‍ മല്യയെ യു.കെ.യില്‍ അറസ്റ്റു ചെയ്തിരുന്നു. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന മല്യയെ ഇന്ത്യക്കു വിട്ടുനല്‍കാവുന്നതാണെന്ന് യു.കെ.യിലെ കോടതി കഴിഞ്ഞ ഡിസംബറില്‍ വിധിച്ചിരുന്നു. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല.
ഇക്കാര്യത്തിലാണ് ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനമുണ്ടായത്. വിവിധ കേസുകളിലായി മല്യയുടെ 12,400 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ ഇതിനകം കണ്ടുകെട്ടിയിട്ടുമുണ്ട്. അതില്‍ ചിലത് ലേലം ചെയ്‌തെങ്കിലും മുഴുവന്‍ വിറ്റൊഴിച്ച് കടബാധ്യത തീര്‍ക്കുന്നതിനുള്ള നടപടികള്‍ അധികം മുന്നോട്ടുപോയിട്ടില്ല. നിലവില്‍ മല്യയെ പിടികിട്ടാ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment