പാലക്കാട്: പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പാലക്കാട്, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍് സിറ്റിംഗ് എംഎല്‍എമാരെ നിര്‍ത്തി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നതിനിടെയാണ് ഷാഫി പറമ്പില്‍ വിസമ്മതം അറിയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാറിനെ മത്സരിപ്പിച്ച് ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് തോറ്റ യുഡിഎഫ് ചരിത്രത്തിലെ കനത്ത തോല്‍വിയാണ് പാലക്കാട് ഏറ്റുവാങ്ങിയത്. ഇടത് മുന്നണിയുടെ കുത്തകമണ്ഡലത്തിലെ പോരോട്ടത്തില്‍ തിരിച്ചടി നേരിട്ടാല്‍ അത് രാഷ്ട്രീയ ഭാവിയെ ബാധിച്ചേക്കുമെന്ന ആശങ്ക ഷാഫിക്കുണ്ട്.
ഡിസിസി പ്രസിഡന്റ് വികെ ശ്രീകണ്ഠന്‍, ഷൊര്‍ണ്ണൂരില്‍ പി കെ ശശിക്കെതിരെ മത്സരിച്ച സി സംഗീത എന്നിവരുടെ പേരുകളും മണ്ഡലത്തിലുയരുന്നുണ്ട്. നയതന്ത്രജ്ഞന്‍ വേണുരാജമണിയുടെ പേരും സജീവമാണ്. മഹാരാജാസ് കോളെജില്‍ കെ എസ് യു നേതാവായിരുന്ന രാഷ്ട്രീയ പാരമ്പര്യം വേണുരാജാമണിക്കുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലും, മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രസ് സെക്രട്ടറിയുമായും സേവനമനുഷ്ഠിച്ച വേണുരാജാമണിയെ പരിഗണിക്കുന്നതിലൂടെ തരൂര്‍ മോഡല്‍ പരീക്ഷണത്തിന് കോണ്‍ഗ്രസ് ഒരുങ്ങിയേക്കുമെന്നും സൂചനയുണ്ട്.
Leave a Comment