കന്യാസ്ത്രീകള്‍ക്കുവേണ്ടി സാംസ്‌കാരിക നായകര്‍ രംഗത്ത്; മുഖ്യമന്ത്രി ഇടപെടുമോ..?

തിരുവനന്തപുരം: ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി സാംസ്‌കാരിക നായകന്മാര്‍. കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രാജ്യത്തെ 55 സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു.

സ്ഥലം മാറ്റത്തിനു പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ എന്നാണെന്നും മദര്‍ ജനറല്‍ സിസ്റ്റര്‍ റജീന ബിഷപ്പിന്റെ നിര്‍ദ്ദേശം നടപ്പാക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. കന്യാസ്ത്രീകളെ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സംരക്ഷണ വലയത്തില്‍ നിന്നും പുറത്താക്കാനാണ് നീക്കമെന്ന് കത്തില്‍ ആരോപിക്കുന്നു. വിചാരണ കഴിയും വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍ തന്നെ പാര്‍പ്പിക്കാന്‍ ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. കവി സച്ചിദാനന്ദന്‍, ആനന്ദ്, മനീഷ സേഥി തുടങ്ങിയവരാണ് കത്തിനെ പിന്തുണക്കുന്നത്.

pathram:
Related Post
Leave a Comment