ന്യൂഡല്‍ഹി: എഴുപതാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ രാജ്യം. രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാമഫോസ മുഖ്യാതിഥിയാകും. വിവിധ സേനാവിഭാങ്ങളുടെ കരുത്ത് വിളിച്ചോതുന്നതാകും പരേഡ്. വ്യോമസേനയെ നയിക്കുന്ന നാല് പേരില്‍ ഒരാള്‍ കൊല്ലം സ്വദേശിയായ രാഗി രാമചന്ദ്രനാണ്.
90 മിനിറ്റ് പരേഡില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും സ്ഥാപനങ്ങളുടെയും 22 നിശ്ചലദൃശ്യങ്ങളാകും അണിനിരക്കുക. നവോത്ഥാനം പ്രമേയമായിക്കിയുള്ള കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പരിഡേല്‍ ഇത്തവണ അനുമതി ലഭിച്ചിരുന്നില്ല. അസം റൈഫിള്‍സിന്റെ വനിതാ ബറ്റാലിയന്‍ ആദ്യമായി പങ്കെടുക്കുന്നതാണ് ഇത്തവണത്തെ പരേഡിന്റെ പ്രത്യേകത.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് കോവിന്ദ് അഭിവാദ്യം സ്വീകരിക്കും. സംസ്ഥാനത്തും പതിവ്‌പോലെ വിപുലമായി തന്നെ റിപ്പബ്ലിക് ദിനാഘോഷം നടക്കും. തലസ്ഥാനത്ത് ഗവര്‍ണര്‍ പി.സദാശിവം പതാക ഉയര്‍ത്തും. സേനാ വിഭാഗങ്ങളുടെ പരേഡില്‍ ഗവര്‍ണറും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യം സ്വീകരിക്കും. വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തും.
Leave a Comment