പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? സംശയവുമായി കോടിയേരി

തിരുവനന്തപുരം : പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യം നഷ്ടപ്പെട്ടോ? സംശയവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശബരിമല സമരത്തില്‍ കര്‍മ്മ സമിതി പ്രക്ഷോഭത്തിന് നല്‍കുന്ന പിന്തുണയില്‍ അമൃതാനന്ദമയിക്കെതിരെ വിമര്‍ശനവുമായാണ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത് എത്തിയിരിക്കുന്നത്. കര്‍മ്മ സമിതിയുടെ ശബരിമല പ്രക്ഷോഭത്തെ അമൃതാനന്ദമയി പിന്തുണയ്ക്കുന്നത് യുക്തിരഹിതമാണ്. പലമേഖലകളില്‍ നിന്നുള്ളവര്‍ അമൃതാനന്ദമയിയെ കാണാനെത്തുന്നുണ്ട്. അതില്‍ പല പ്രായക്കാരായ സ്ത്രീകളും പുരുഷന്‍മാരുമുണ്ട്.
അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കാനെന്ന പേരിലാണ് കര്‍മ്മ സമിതി പ്രക്ഷോഭം നടത്തുന്നത്. പല പ്രായക്കാര്‍ വന്നിട്ടും അമൃതാനന്ദമയിയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തിന് എന്തെങ്കിലും പ്രശ്‌നമുണ്ടോയോ എന്നും കോടിയേരി ചോദിച്ചു. ആത്മീയ ആള്‍ ദൈവങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഉത്തരേന്ത്യയില്‍ പതിവായിക്കഴിഞ്ഞു. കേരളത്തില്‍ അത്തരമൊരു സാഹചര്യം ഉണ്ടാക്കാന്‍ ഇടത് മുന്നണി അവസരമൊരുക്കില്ലെന്നും കോടിയേരി പറഞ്ഞു

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment