തിരുവനന്തപുരം: ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തില്‍ പാലിച്ചില്ലെങ്കില്‍ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്ന് മാതാ അമൃതാനന്ദമയി. ക്ഷേത്രങ്ങള്‍ സംസ്‌കാരത്തിന്റെ തൂണുകളാണ്. ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അമൃതാനന്ദമയി അയ്യപ്പഭക്ത സംഗമം പരിപാടിയില്‍ പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്തു നടന്ന അയ്യപ്പഭക്ത സംഗമം മാതാ അമൃതാനന്ദമയി ഉദ്ഘാടനം ചെയ്തു. കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് അയ്യപ്പഭക്ത സംഗമത്തിലും അതിനുമുന്നോടിയായുള്ള നാമജപ യാത്രയിലും പങ്കെടുത്തത്. കേരളത്തിനകത്തും പുറത്തു നിന്നുമുള്ള വിവിധ മഠങ്ങളിലെ സന്യാസിമാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണു കര്‍മസമിതിയുടെ തീരുമാനം. ഇതിനു മുന്നോടിയായിട്ടാണ് അയ്യപ്പഭക്ത സംഗമം. നേരത്തേ കൂടുതല്‍ പ്രവര്‍ത്തകരെ അണിനിരത്തി സെക്രട്ടേറിയറ്റ് വളയാന്‍ കര്‍മസമിതിയും ബിജെപിയും തീരുമാനിച്ചിരുന്നു. അതുപേക്ഷിച്ചാണു 2 ലക്ഷം പേരെ പങ്കെടുപ്പിച്ച് ഭക്തസംഗമം തീരുമാനിച്ചത്
- pathram in BREAKING NEWSKeralaMain sliderNEWS
ക്ഷേത്രങ്ങള്‍ സംസ്‌കാരത്തിന്റെ തൂണുകളാണ്, ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും അമൃതാനന്ദമയി
Related Post
Leave a Comment