കോടിയേരിയും കാനവും തമ്മില്‍ കണ്ടാല്‍ മിണ്ടില്ല; എല്‍ഡിഎഫ് രണ്ടു ജാഥ നടത്തുന്നതിന്റെ കാരണം ഇതാണ്…

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ കണ്ടാല്‍ മിണ്ടാത്തതുകൊണ്ടാണ് എല്‍ഡിഎഫ് രണ്ടു ജാഥ നടത്തുന്നതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫില്‍ ആലോചിച്ചാണ് ആര്‍എസ്പി കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

കോടിയേരി കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ്. യുഡിഎഫില്‍ സീറ്റുവിഭജനം കഴിഞ്ഞിട്ടില്ലെങ്കിലും ധാരണയുണ്ട്. ആര്‍എസ്പിയുടെ സ്ഥാനാര്‍ഥിയെ അവര്‍ പ്രഖ്യാപിച്ചതില്‍ തെറ്റില്ല. എന്‍.കെ.പ്രേമചന്ദ്രന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും എന്നു കരുതി സിപിഎം അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയാണ്. എതിര്‍ക്കുന്നവരെ ആര്‍എസ്എസ് ആക്കുന്നതാണു സിപിഎം രീതി. കോടിയേരി നിലവാരമില്ലാതെ സംസാരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

pathram:
Related Post
Leave a Comment