ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍; ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി; ശുദ്ധിക്രിയ ഉള്‍പ്പെടെയുള്ള വിഷത്തില്‍ പ്രതികരിക്കാനില്ലെന്നും കോടതി

ന്യൂഡല്‍ഹി: ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. 51 യുവതികളുടെ പേരു വിവരങ്ങളും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ശബരിമല കയറിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. സുരക്ഷ വേണമെന്ന യുവതികളുടെ ആവശ്യം അംഗീകരിച്ചാണു സുപ്രീം കോടതിയുടെ നിര്‍ദേശം.
ശബരിമല തീര്‍ഥാടനം ആരംഭിച്ച ശേഷം ആദ്യമായാണ് എത്രപേര്‍ ശബരിമലയിലെത്തിയെന്ന വിവരം സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചത്. നേരത്തേ ഇക്കാര്യത്തില്‍ അവ്യക്തതകള്‍ നിലനിന്നിരുന്നു. തന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ശുദ്ധിക്രിയ ഉള്‍പ്പെടെയുള്ള വിഷത്തില്‍ പ്രതികരിക്കാനില്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറിയിച്ചു. ഞങ്ങള്‍ക്ക് എല്ലാമറിയാമെന്നും സുപ്രീം കോടതി പ്രതികരിച്ചു.
യുവതികളുടെ ആവശ്യം കോടതി അംഗീകരിച്ചു. മറ്റ് വിഷയങ്ങളിലേക്ക് പോകില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഞങ്ങള്‍ക്ക് എല്ലാം അറിയാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

pathram:
Leave a Comment