പ്രായത്തെ വെല്ലുന്ന പ്രകടനം; ഡ്യൂപ്പില്ലാതെ..’ഒടിയനി’ലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്ത് വിട്ട് പീറ്റര്‍ ഹെയ്ന്‍

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഒടിയനി’ലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്ത്. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
ആരെയും അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെയാണ് ആക്ഷന്‍ രംഗങ്ങള്‍ മോഹന്‍ലാല്‍ ചെയ്തിരിക്കുന്നത്. മരത്തിന് മുകളില്‍ നിന്ന് ചാടുന്ന രംഗങ്ങളടക്കം ഡ്യൂപ്പില്ലാതെയാണ് മോഹന്‍ലാല്‍ ചെയ്തിരിക്കുന്നത്.
സമര്‍പ്പണം എന്ന ക്യാപ്ഷനോടെയാണ് ഹെയ്ന്‍ വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രായത്തെ വെല്ലുന്ന പ്രകടനമെന്നാണ് ആരാധകരുടെ കമന്റ്. ലാലേട്ടനുള്ളപ്പോള്‍ ഡ്യൂപ്പെന്തിനാ എന്നും ചിലര്‍ ചോദിക്കുന്നും
അതേസമയം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. റിലീസ് ചെയ്ത് 30 ദിവസത്തിനുള്ളിലാണ് ഓടിയല്‍ നേട്ടം കൈവരിച്ചത്.

pathram:
Related Post
Leave a Comment