അവിശ്വാസം മറികടന്ന് തെരേസ മേയ്

ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ (ഇ.യു.) വിടാനുള്ള ബ്രെക്സിറ്റ് കരാര്‍ പാര്‍ലമെന്റ് തള്ളിയതിനുപിന്നാലെ സഭയില്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ അതിജീവിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. 19 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രതിപക്ഷത്തിന്റെ അവിശ്വാസം മേയ് പരാജയപ്പെടുത്തിയത്. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് 306 പേര്‍ വോട്ട് ചെയ്തപ്പോള്‍ 325 പേര്‍ പ്രതികൂലിച്ചു.

പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കുപുറമേ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയിലെ ( ഡി.യു.പി.)അംഗങ്ങളും മേയെ പിന്തുണച്ചു. 650 അംഗ പാര്‍ലമെന്റില്‍ 317 സീറ്റാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ലേബര്‍ പാര്‍ട്ടിക്ക് 256ആണ്.

പ്രമേയം വിജയിച്ചാല്‍ മേയ്ക്ക് രാജിവെക്കേണ്ടിവരികയും ബ്രിട്ടന്‍ പൊതുതിരഞ്ഞെടുപ്പിലേക്കും നീങ്ങുകയും ചെയ്യുമായിരുന്നു. ജയത്തിന് പിന്നാലെ മേയ് എംപിമാരെ ബ്രക്സിറ്റില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment