വിജയ് ചിത്രത്തില്‍ നയന്‍സിനു പുറമെ 16 പെണ്‍കുട്ടികള്‍

വിജയ് ചിത്രത്തില്‍ 16 നായികമാര്‍. തെരി എന്ന ചിത്രത്തിന് ശേഷം അറ്റ്ലിയും വിജയ്യും ഒന്നിക്കുന്ന ചിത്രം ദളപതി 63ല്‍ ഫുട്‌ബോള്‍ കോച്ചായി വിജയ്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രം വിജയിന്റെ 63-ാമത് ചിത്രമാണ്.
സ്പോര്‍ട്സ് പശ്ചാത്തലമായുള്ള ചിത്രത്തില്‍ വിജയ് ഒരു ഫുട്ബോള്‍ കോച്ച് ആയിട്ടാണ് എത്തുന്നത്. 16 പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന ഫുട്ബോള്‍ ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നതെന്നും ഇതിനായി വിജയ് പ്രത്യേക ഫിസിക്കല്‍ ട്രെയ്നിങ് എടുക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യമായിട്ടാണ് വിജയ് ഒരു കഥാപാത്രത്തിന് വേണ്ടി ശാരീരികമായി തയ്യാറെടുക്കുന്നത്. നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ വിവേകും യോഗി ബാബുവും മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെര്‍സല്‍ സര്‍ക്കാര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം എ.ആര്‍ റഹ്മാന്‍ വീണ്ടും ഒരു വിജയ് ചിത്രത്തിന് ഈണമൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 2019ന് ദീപാവലി റിലീസായി സിനിമ തിയേറ്ററിലെത്തും

pathram:
Related Post
Leave a Comment