നിക്കിനെക്കുറിച്ച് പ്രിയങ്കയുടെ മൂന്ന് വാക്ക് ഇങ്ങനെ…

മുംബൈ: പ്രിയങ്ക ചോപ്രയുടെയും നിക് ജൊനാസിന്റെയും വിവാഹം ഡിസംബര്‍ 1, 2 തിയതികളിലായിരുന്നു വിവാഹം. ഡിസംബര്‍ 20ന് മുംബൈയിലെ വിവാഹസ്തകാരത്തിനുശേഷം താരദമ്പതികള്‍ ഇംഗ്ലണ്ടിലെത്തിയിരുന്നു. പൊതുവേദികളില്‍ നിക്കിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് നാണമാണ്. ഭര്‍ത്താവിനോടുള്ള സ്‌നേഹം എത്രത്തോളമാണെന്ന് പ്രിയങ്കയുടെ മുഖഭാവം കണ്ടാല്‍ തന്നെ മനസ്സിലാക്കാം. നിക്കിനാണെങ്കില്‍ പ്രിയങ്കയെക്കുറിച്ച് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്.
വോഗ് മാഗസിന് വേണ്ടി നടത്തിയ അഭിമുഖത്തില്‍ പ്രിയങ്കയോട് നിക്കിനെക്കുറിച്ച് മൂന്ന് വാക്കില്‍ വിവരിക്കാന്‍ ആവശ്യപ്പെട്ടു. ചോദ്യം കേട്ടയുടന്‍ ഭര്‍ത്താവ് എന്നാണ് ആദ്യ വാക്ക് പറഞ്ഞത്. ഹസ്ബന്‍ഡ് എന്നത് നിക്കിന് പുതിയതാണെന്ന് പ്രിയങ്ക ചിരിച്ചുകൊണ്ട് പറഞ്ഞു. ശാന്തം, അതിയായ സ്‌നേഹം എന്നാണ് പ്രിയങ്ക പിന്നീട് പറഞ്ഞത്. ഇരുവരും തങ്ങളുടെ ജോലിയില്‍ ആത്മാര്‍ത്ഥത പുലര്‍ത്തുന്നത് കൊണ്ട് ഒരുമിച്ച് സമയം ചെലവിടാന്‍ കഴിയാറില്ലെന്നും പ്രിയങ്ക പറഞ്ഞു.

pathram:
Related Post
Leave a Comment