‘ആമ്പിളയാനാ വണ്ടിയെ തൊട്‌റാ’; ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസ് ആക്രമിക്കാന്‍ വന്നവരോട് എസ്‌ഐ മോഹന അയ്യര്‍; അഭിനന്ദന പ്രവാഹം..!!!

തിരുവനന്തപുരം: ശബരിമലയിലെ യുവതീ ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ചേര്‍ന്ന് വ്യാഴാഴ്ച ഹര്‍ത്താലിനിടെ സംസ്ഥാന വ്യാപകമായി അക്രമം ഉണ്ടാകുകയും കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് കളിയിക്കാവിള അതിര്‍ത്തിയിലും സംഘപരിവാറുകാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തത്.

എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന എസ് ഐ മോഹന അയ്യര്‍ ഹര്‍ത്താലുകാരെ ഒറ്റയ്ക്ക് നേരിടുകയായിരുന്നു. ‘ആമ്പിളയാനാ വണ്ടിയെ തൊട്‌റാ’ എന്ന എസ് ഐയുടെ വെല്ലുവിളിക്ക് മുന്നില്‍ സംഘപരിവാറുകാര്‍ ഭയപ്പെട്ടുപോയി. ശേഷം ബസുകളെ കടത്തിവിട്ട സമരക്കാര്‍ സ്ഥലം കാലിയാക്കുകയും ചെയ്തു. എസ് ഐ യുടെ വീഡിയോ വൈറലായതിന് പിന്നാലെ അഭിനന്ദനപ്രവാഹവും തേടിയെത്തിയിരുന്നു. സ്വന്തം ജോലി ഉത്തരവാദിത്വത്തോടെ ചെയ്ത കളിയിക്കാവിള എസ് ഐക്ക് നിറഞ്ഞ കയ്യടിയാണ് ഏവരും നല്‍കുന്നത്.

നടത്തിയ ഹര്‍ത്താലിനിടെ താരമായ കളിയിക്കാവിള എസ് ഐ എംവി മോഹന അയ്യര്‍ക്ക് കെഎസ്ആര്‍ടിസിയുടെ സമ്മാനം. ഇന്നലെ

അതിനിടയിലാണ് കെഎസ്ആര്‍ടിസിയും എസ് ഐ യെ ഔദ്യോഗികമായി അംഭിനന്ദിച്ച് രംഗത്തെത്തിയത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരി മോഹനഅയ്യരെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പിന്നാലെ പ്രശസ്തി പത്രവും 1000 രൂപയും സമ്മാനമായി പ്രഖ്യാപിക്കുകയും ചെയ്തു. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

pathram:
Related Post
Leave a Comment