വാട്ട്ആപ്പില്‍ പുതിയ അപ്‌ഡേഷന്‍

വാട്ട്ആപ്പില്‍ പുതിയ അപ്‌ഡേറ്റ് എത്തി. എല്ലാവരും ഏറെകാലമായി കാത്തിരുന്ന ഫീച്ചറാണ് ഇപ്പോല്‍ വാട്ട്‌സ്ആപ്പില്‍ ലഭ്യമായിരിക്കുന്നത്. ഗ്രൂപ്പ് വിഡിയോ കോള്‍ സൗകര്യമാണ് കഴിഞ്ഞ ദിവസം മുതല്‍ വാട്ട്‌സ്ആപ്പില്‍ ലഭ്യമായിരിക്കുന്നത്. അതേസമയം ഭാഗമായി പഴയ ഗാഡ്ജറ്റുകളില്‍ ഇനി ഒന്നുമുതല്‍ വാട്ട്‌സ്ആപ്പ് ലഭ്യമാകില്ല. വാട്ട്‌സ്ആപ്പ് തന്നെ കഴിഞ്ഞ ജൂലൈയില്‍ ബ്ലോഗിലൂടെ ഈ കാര്യം വ്യക്തമാക്കിയത്. വാട്ട്‌സ്ആപ്പില്‍ ഇപ്പോള്‍ അനേകം പുതിയ ഫീച്ചറുകള്‍ വന്നു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്ത ഫോണുകളില്‍ അവ ലഭ്യമാകില്ല. ഇതിനാല്‍ തന്നെ ഇത്തരം ഫോണുകളില്‍ വാട്ട്‌സ്ആപ്പ് സേവനം നിര്‍ത്തുന്നതാണ് നല്ലതെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കുന്നു.
ആന്‍ഡ്രോയ്ഡ് 2.3.3 യില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍
വിന്‍ഡോസ് ഫോണ്‍ 8.0 പ്രവര്‍ത്തിക്കുന്ന ഫോണുകള്‍
ഐഫോണ്‍ 3ജിഎസ്, ഐഒഎസ് 6
നോക്കിയ സിംബിയന്‍ എസ്60
ബ്ലാക്ക് ബെറി 10
നോക്കിയ എസ്40

pathram:
Related Post
Leave a Comment