കാമുകനെക്കുറിച്ച് തുറന്ന് പറഞ്ഞ് ക്വീന്‍ നായിക സാനിയ

കൊച്ചി: ക്വീന്‍, പ്രേതം 2 എന്നീ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് സാനിയ ഇയ്യപ്പന്‍. തങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലാണെന്നും കാമുകന്‍ ഇപ്പോള്‍ മുംബൈയിലാണെന്നും സാനിയ പറഞ്ഞു. മഴവില്‍ മനോരമയിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ പരിചിതയായ സാനിയ തന്റെ പ്രണയത്തെക്കുറിച്ച് കഴിഞ്ഞ ദിവസം വെളിപ്പെടുത്തല്‍ നടത്തിയത്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ താന്‍ പരിചയപ്പെട്ട നകുല്‍ തമ്പിയാണ് തന്റെ പ്രണയനായകനെന്നാണ് സാനിയ പറഞ്ഞത്. ഡാന്‍സ് റിയാലിറ്റി ഷോയില്‍ വച്ചാണ് സാനിയ നകുലിനെ കാണുന്നത്. ഇതേ റിയാലിറ്റി ഷോയിലൂടെയാണ് സാനിയ സിനിമയിലെത്തുന്നതും. ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചിട്ടുണ്ട്.
ഇതു കൂടാതെ തന്റെ ആദ്യ പ്രണയത്തെക്കുറിച്ചും സാനിയ വെളിപ്പെടുത്തല്‍ നടത്തി. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് തനിക്ക് ആദ്യമായി പ്രണയം തോന്നുന്നതെന്നും കക്ഷി ഇപ്പോള്‍ രജീഷ വിജയനൊപ്പം ജൂണ്‍ എന്ന സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്നും സാനിയ പറഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറാണ് സാനിയ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം.

pathram:
Related Post
Leave a Comment