കൊച്ചി: കേരള പൊലീസിനെ വെല്ലുവിളിച്ച് രവി പൂജാരി. ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ പൊലീസിന് മിടുക്കുണ്ടെങ്കില്‍ വെടിവെച്ചവരെ കണ്ടുപിടിക്കട്ടേ. ലീന മരിയ പോളല്ല തന്റെ ലക്ഷ്യം. 25 കോടി വാങ്ങി മറ്റുചിലര്‍ക്ക് കൊടുക്കുമെന്നും രവി പൂജാരി പറഞ്ഞു. ലീന മരിയയും കൂട്ടരും തട്ടിയെടുത്ത പണമാണ് താന്‍ ആവശ്യപ്പെട്ടതെന്നും രവി പൂജാരി പറഞ്ഞു.
അതേസമയം, ബ്യൂട്ടി പാര്‍ലറിന് നേരെ വെടിയുതിര്‍ത്തത് കൊച്ചിയിലെ പ്രദേശിക ഗുണ്ടാ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മംഗലാപുരത്തെ പൂജാരിയുടെ അനുയായികള്‍ നല്‍കിയ കൊട്ടേഷന്‍ ഏറ്റെടുത്ത് കൊച്ചി സ്വദേശികളാണ് വെടിയുതിര്‍ത്തത്. ക്വട്ടേഷന്‍ നല്‍കിയതിനുപിന്നില്‍ രവി പൂജാരയാണോയെന്ന് ഇവര്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നുമാണ് പൊലീസ് കരുതുന്നത്. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
അതേസമയം ലീന മരിയ പോള്‍ ബോളിവുഡ് താരങ്ങളെയടക്കം സ്വകാര്യ ചടങ്ങുകള്‍ക്ക് എത്തിക്കാമെന്നേറ്റ് സംസ്ഥാനത്തെ വ്യവസായ പ്രമുഖരില്‍നിന്നടക്കം ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ലീനയ്‌ക്കെതിരെ 3 സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയതിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Leave a Comment