ഫോട്ടോ ജേര്‍ണലിസ്റ്റ് ഹരിശങ്കര്‍ അന്തരിച്ചു

കോട്ടയം: ഫോട്ടോ ജേര്‍ണലിസ്റ്റും നോവലിസ്റ്റുമായ ഹരിശങ്കര്‍ (48) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഒരാഴ്ചയോളം ചികിത്സയിലായിരുന്നു.
അടുത്തകാലം വരെ മംഗളം ദിനപത്രത്തിലെ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു. അന്തരിച്ച ആര്‍ട്ടിസിറ്റ് ശങ്കരന്‍കുട്ടിയുടെ മകനാണ് ഹരിശങ്കര്‍.
സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മുട്ടമ്പലം വൈദുതി ശ്മശാനത്തില്‍. മൃതദേഹം മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കോട്ടയം പ്രസ് ക്ലബ്ബിനു മുന്നില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് പരുത്തുംപാറയിലെ വീട്ടിലേക്ക് കൊണ്ടു പോകും.

pathram:
Related Post
Leave a Comment