മഞ്ജുവാര്യര്‍ക്കെതിരെയുള്ള അസഭ്യവര്‍ഷം പൊതുമനസ്സാക്ഷിയില്‍ പാര്‍ട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ലെന്ന് ജോയ് മാത്യു

മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. വനിത മതിലിന് പിന്തുണ പിന്‍വലിച്ച മഞ്ജു വാര്യര്‍ക്കെതിരെ ഉയരുന്ന ശക്തമായ വിമര്‍ശനങ്ങളുടെ സാഹചര്യത്തിലാണ് ജോയ് മാത്യവിന്റെ പ്രതികരണം. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ജുവിനുള്ള പിന്തുണ ജോയ് മാത്യു പ്രഖ്യാപിച്ചത്.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

മതിലിനോടൊപ്പമല്ല മഞ്ജുവിനോടൊപ്പമാണ്
——————————-
”സ്വതന്ത്ര ചിന്തയെ ഏറ്റവുമധികം ഭയക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാരാണെന്ന് ‘നടിക്കുന്ന’ നമ്മുടെ നാട്ടിലെ ഒരു വിഭാഗം. അവരുടെ മണ്ടത്തരങ്ങള്‍ക്കും അല്പത്തരങ്ങള്‍ക്കും കയ്യടിക്കാത്തവരെ പാര്‍ട്ടി ഫാന്സുകാരെക്കൊണ്ട് ആക്രമിക്കാനും ഒറ്റപ്പെടുത്താനും അവര്‍ക്ക് മടിയില്ല, മതിലുകളില്ലാത്ത ആകാശം സ്വപ്നം കാണുന്ന കുട്ടികളാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. അതുകൊണ്ടാണ് മതില്‍ കെട്ടുക എന്ന ചിന്തതന്നെ സ്വാതന്ത്ര്യ വിരുദ്ധമാകുന്നത്. മനുഷ്യരെ വേര്‍തിരിക്കാനേ മതിലുകള്‍ക്കാവൂ എന്ന തിരിച്ചറിവുണ്ടാവാന്‍ വലിയ ബുദ്ധിയൊന്നുംവേണ്ട. വിവരമുള്ളവര്‍ അത്തരം മതിലുകളില്‍ ഒന്ന് ചാരി നില്‍ക്കുകപോലുമില്ല. മഞ്ജുവും ചെയ്തത് ഇതാണ്. തനിക്ക് ശരിയല്ലെന്ന് തോന്നുന്ന കാര്യങ്ങളോട് അവര്‍ വിടപറഞ്ഞു.

മഞ്ജു വാര്യര്‍ എന്ന അഭിനേത്രിക്ക് സ്വന്തമായി ചിന്താശക്തിയുണ്ടെന്നതും തന്റേതായ നിലപാടുകളുണ്ടെന്നതും പാര്‍ട്ടി ഫാന്‍സുകാര്‍ക്ക് സഹിക്കാന്‍ പറ്റുന്നില്ല. കാരണം അവര്‍ കണ്ടു ശീലിച്ച വിപ്ലവനിതകള്‍ പാര്‍ട്ടി ജാഥയ്ക്ക് തലയില്‍ തൊപ്പിയും കൈകളില്‍ താലപ്പൊലിയുമായി പാര്‍ട്ടിപുരുഷ സംരക്ഷിത വലയത്തില്‍ അടിവെച്ചടിവെച്ചു നീങ്ങുന്നവരാണ്. അങ്ങിനെയെപാടുള്ളൂതാനും. ഇനി അവരുടെ നേതാക്കളാണെങ്കിലോ? ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നും ആരാന്റെ കവിത മോഷ്ടിച്ചു സ്വന്തമാക്കാനുള്ളതാണെന്നും വിശ്വസിക്കുന്നവരും, അപ്പോള്‍പിന്നെ മഞ്ജുവിന്റെ നിലപാടിനെ എങ്ങിനെ ഉള്‍ക്കൊള്ളാനാകും?

മഞ്ജു വാര്യരെപ്പോലെ ചിന്താശക്തിയുള്ള, സ്വന്തമായി നിലപാടുള്ളവരെ ബഹുമാനിക്കാന്‍ വെള്ളാപ്പളിയുടെ മതില്‍പ്പണിക്കാര്‍ക്ക് സാധിക്കില്ല പക്ഷെ മഞ്ജുവാര്യര്‍ എന്ന കലാകാരിക്കെതിരെ പാര്‍ട്ടിസൈബര്‍ അടിമകള്‍ എഴുതി വെക്കുന്ന വൃത്തികേടുകള്‍ കാണുബോള്‍ നമുക്ക് മനസ്സിലാകും. ലൈംഗികമായി എത്രമാത്രം പീഡിതരാണ് നമ്മുടെ സൈബര്‍ സഖാക്കളെന്നു. മഞ്ജുവാര്യര്‍ എന്ന കലാകാരിക്കെതിരെയുള്ള അസഭ്യവര്‍ഷം പൊതുമനസ്സാക്ഷിയില്‍ ഈ രാഷ്ട്രീയപാര്‍ട്ടിക്കുണ്ടാക്കുന്ന ചീത്തപ്പേര് ചില്ലറയായിരിക്കില്ല. മതില്‍പ്പണിക്കാരില്‍ അല്പമെങ്കിലും വിവരമുള്ളവര്‍ ഉണ്ടെങ്കില്‍ പാര്‍ട്ടിയുടെ സൈബര്‍ അടിമകളുടെ രതിജന്യ അസുഖത്തിന് ചികിത്സക്കുള്ള ഏര്‍പ്പാടാണ് ആദ്യം ചെയ്യേണ്ടത്. എന്നിട്ട് പോരെ മതിലുകെട്ടല്‍?”

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment