കൊച്ചി: ഒടിയന്‍ ഷൂട്ട് ചെയ്തിരുന്ന സമയത്ത് നാലുകാലില്‍ നടന്ന് ആക്ഷന്‍ രംഗങ്ങള്‍ ചെയ്യേണ്ടിവന്നുവെന്ന് മോഹന്‍ലാല്‍. ഭാരമേറിയ വേഷങ്ങള്‍ ധരിച്ച് ആക്ഷന്‍ ചെയ്തുവെന്നും മോഹന്‍ലാല്‍ വെളിപ്പെടുത്തി. ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പൊടിയിലും മണ്ണിലും ദിവസങ്ങളോളം ജീവിക്കുന്നതിന്റെ പ്രയാസമുണ്ടായിരുന്നു. എന്നാല്‍ ചിത്രം കാണുമ്പോള്‍ അതൊന്നും നോക്കേണ്ടതില്ല, നന്നായി ചെയ്തോ എന്ന് മാത്രമാണ് നോക്കുന്നത്. മൃഗത്തിന്റെ നന്മയിലേക്ക് താന്‍ കടന്നുചെന്നു എന്നത് അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
സമ്മിശ്ര അഭിപ്രായങ്ങള്‍ക്കിടയിലും മികച്ച കളക്ഷന്‍ നേടി മുന്നേറുകയാണ് ഒടിയന്‍. അമിത പ്രതീക്ഷകളില്ലാതെ പോകുന്നവരെ ചിത്രം തൃപ്തിപ്പെടുത്തുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തേതന്നെ നന്നായി സ്വീകരിക്കപ്പെട്ടിരുന്നു.
Leave a Comment